Sunday, October 23, 2011

ഈ ശൈത്താന്‍ ഇതെവിടെപ്പോയി..?


............എന്നെ കാണാതായ കഥ........
 
മന്‍സൂര്‍പടിക്കല്‍

കുറച്ച് കാലം മുമ്പ് ..


എന്ന് വെച്ചാല്‍ പണ്ട് ..
പണ്ട് എന്ന് വെച്ചാല്‍ പ്ലാറ്റോ , സോക്രട്ടീസ് കാലമൊന്നുമല്ല കേട്ടോ..
ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന കാലം..

അക്കാലത്ത് നടന്ന ഒരു കഥയാണ് പറയാന്‍ പോകുന്നത്..
കഥ എന്നൊക്കെ പറയുമ്പോള്‍ കെട്ട്കഥ എന്നൊന്നും ധരിക്കരുത്..
ശരിക്കും ഉണ്ടായതാ..

നിങ്ങള്‍ക്കറിയ്യോ..
പണ്ട് ഞാന്‍ ചെറിയ കുട്ടിയായിരുന്നു...

ഇന്നത്തെപ്പോലെ തന്നെയായിരുന്നു ഞാന്‍ അന്നും ..എക്‌സ്ട്രാ ഡീസന്റ്..
ഇടക്കൊക്കെ അല്ലറ ചില്ലറ ഉഡായ്പ്പുകള്‍ കാണിക്കുമെന്ന് മാത്രം.. അതും ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രം...

ഒരു സണ്‍ഡേ ആണെന്ന് തോന്നുന്നു.. ഞാനെന്തോ കുസൃതി കാണിച്ചു..വളരെ ചെറിയ കുസൃതി..

പാവം എങ്ങോട്ടോ പോവുകയായിരുന്ന പെങ്ങളെ വള്ളിക്കാല്‍ വെച്ചങ്ങ് വീഴ്ത്തി..
ദാ കിടക്കണ്.. ടപ്പേന്ന്...
ഞാന്‍ സച്ചിന്‍ സ്റ്റൈലില്‍ പറഞ്ഞു..
ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി...

അവള്‍ കിടന്ന് ചീറാന്‍ തുടങ്ങി.. ഗമണ്ടന്‍ ചീറല്‍ ..
അവളുടെ എനര്‍ജിയുടെ രഹസ്യവും ബൂസ്റ്റാണെന്നാ തോന്നുന്നത്.. ഹെന്താ കരച്ചില്‍... ഭാവിയില്‍ സീരിയല്‍ നടിയാകാം..

കാളപെറ്റെന്ന് കേട്ടാല്‍ കയറെടുക്കുക എന്ന് കേട്ടിട്ടില്ലേ......ഹത്‌പോലെ യെവളുടെ കരച്ചില്‍ കേട്ടു ഉമ്മ വടിയെടുത്തു....

ഉമ്മക്കറിയാം സകല ഗുലുമാലുകളുടേയും കാരണഭൂതന്‍ ഈ ഞാനാണെന്ന്..

പിന്നെ നടന്നത് വടിയെടുത്ത് എനിക്ക് പിന്നാലെയുള്ള ഉമ്മയുടെ ദീപശിഖാ പ്രയാണമാണ്..
എന്നോട് പിടി ഉഷ കളിക്കാനാ ഭാവം.... എന്നോട്...
റിക്കാര്‍ഡോ പവലിനോടാ കോമ്പിറ്റ് ചെയ്യുന്നത്..

വഴിയരികില്‍ പതിതനായി കൂട്ടാരന്‍ ഹാരിസ് നില്‍പ്പുണ്ടായിരുന്നു.... അവന്‍ പറഞ്ഞു..
മന്‍സൂര്‍ വിട്ടോടാ...(തോമസുട്ടീ.. വിട്ടോടാ സ്‌റ്റൈലില്‍)

എപ്പൊ വിട്ടൂ എന്ന് ചോദിച്ചാല്‍ പോരേ...

സന്ധ്യാനേരം.. ഉമ്മ സല്‍ഗുണസമ്പന്നനായ പുത്രനേയും കാത്തിരിക്കുകയാണ്..നെഞ്ചില്‍ ആധി.. മഗിരിബ് കഴിഞ്ഞിട്ടും കാണുന്നില്ല..ആകപ്പാടെയുള്ള ആണ്‍തരിയാണ്...ഇവനെവിടെപ്പോയി...ഉമ്മ അയല്‍വീട്ടില്‍ ചെന്ന് പൊട്ടിക്കരഞ്ഞു..അരമണിക്കൂറിനകം പടിക്കല്‍ ടൗണ്‍ മൊത്തം വീട്ടിലെത്തി... വീട്ടുകാരും നാട്ട്കാരും ബന്ധുക്കളും...
എല്ലാവരും ഒരൊറ്റ ചിന്തയിലാണ്...
ഈ ശൈത്താന്‍ ഇതെവിടെപ്പോയി..?

ഓടിരക്ഷപ്പെടാനുള്ള സകല പ്രോല്‍സാഹനവും തന്ന ഹാരിസും ചിന്തയിലാണ്... അല്ല .. ഇവനിതെവിടെപ്പോയി... ഇനി വല്ല കൊള്ളക്കാരും തട്ടിക്കൊണ്ട് പോയോ.. അയ്യോ .. പാവം കൊള്ളക്കാര്‍...
ഹങ്ങനെ .. സകലരും എന്നെ കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ്......
ഹൊ.. എന്റെ ഒരു വെയ്‌റ്റേ..
തെരയട്ടെ കൂഷ്മാണ്ടങ്ങള്‍..
ഇപ്പെഴെങ്കിലും എന്റെ വില മനസ്സിലായല്ലോ..
കണ്ണില്ലാത്തപ്പോഴാ ശരിക്കും കണ്ണിന്റെ വില മനസ്സിലാവ്വാ..

ആളുകള്‍ കൂടുന്നതും തെരയാന്‍ പോകുന്നതും ബന്ധുക്കള്‍ കണ്ണീരൊഴുക്കുന്നതും എല്ലാം ഞാന്‍ കാണുന്നുണ്ട്.
എല്ലാം കാണാന്‍ ഇവനാര് ദൈവ്വോ എന്നൊന്നും ചോദിക്കല്ലേ..
എല്ലാം കാണാന്‍ പാകത്തില്‍ വീടിനടുത്തുണ്ടായിരുന്ന മരത്തിനു മുകളില്‍ ആണ് ഞാന്‍ ഒളിച്ചിരിക്കുന്നത്.
(ഓന്തോടിയാല്‍ എത്ര ഓടും)
ഉമ്മ തല്ലുമോ എന്ന ഭയം കൊണ്ട് വീട്ടില്‍ കയറാനും വയ്യ.

ഉമ്മയെ അയല്‍വാസികള്‍ ആശ്വസിപ്പിക്കുന്നുണ്ട്.
അവന്‍ പോണെങ്കില്‍ പോട്ടെടീ..
അത്രത്തോളും നിനക്കും ഞങ്ങള്‍ക്കും ആശ്വാസം....ഡോണ്ട് വറി ബീ ഹാപ്പി..

അപ്പോഴുണ്ട് ഹസ്സന്‍ കോയാക്ക വലിയൊരു വലയുമായി വരുന്നു..
രക്ഷയില്ല സൈതലവി ..നമ്മുടെ നാട്ടിലെ സകല കിണറാദി കുളങ്ങളും വലയിട്ട് നോക്കി..
എവിടെ ....
അല്ലെങ്കിലും വലയില്‍ കുരുങ്ങുന്ന ടൈപ്പല്ലല്ലോ അവന്‍

മുത്തപ്പയതാ തെങ്ങിന്റെ മണ്ടയിലേക്ക് ടോര്‍ച്ചടിച്ച് നോക്കുന്നു..
തേങ്ങാക്കുലകള്‍ക്കിടയില്‍ എന്നെ തിരയുകയാണ്..

മുത്തപ്പാ ദുബായ് ഉള്ള ഉപ്പാനെ വിളിച്ചു..
അതേയ്..ഏകദേശം പത്തു പതിനൊന്നു കൊല്ലം മുമ്പ് റിലീസായ ആ ബഡ്ക്കൂസിനെ കുറച്ച് നേരമായി കാണുന്നില്ല.വൈകുന്നേരത്തെ ഫ്‌ളൈറ്റിന് ലെവനെങ്ങാനും അവിടെ എത്തിയോ...

വീടിന് തൊട്ടപ്പുറത്തൊരു പൊട്ടക്കിണറുണ്ട്...സര്‍വ്വ ഘടാഘടിയന്‍മാരും വേസ്റ്റ് തട്ടാന്‍ ഉപയോഗിക്കുന്ന ഒന്ന്.. ചിലവന്‍മാര്‍ എന്നെ അവിടെ സെര്‍ച്ച് ചെയ്യുന്നു..

മൊത്തത്തില്‍ എനിക്കൊരു ഒളിച്ച് കളിയുടെ രസമാണ് ഫീല്‍ ചെയ്യുന്നത്...

എല്ലാവരും എനിക്കും വേണ്ടി പരക്കം പായുന്നു..ഹ ഹ

പെട്ടെന്ന്.. ഞന്‍ മരത്തിനു മുകളില്‍ ഉള്ളതു ആരോ കണ്ടു ..
ഹായ് കുട്ടാ ഹാപ്പിയല്ലേടാ...
ഞാന്‍ അടിയിലെക്കെ നോക്കി അപ്പോള്‍ അതു .....എളാപ്പയാണ് ...
എളാപ്പ ഹാപ്പിയല്ലേ..

മരത്തിനു മുകളില്‍ നിന്നെ ഇറക്കി എളാപ്പ എന്നെ പോലീസുകാരെ പോലെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയി,വീടിന് മുന്നില്‍ പ്രദര്‍ശനത്തിന് വെച്ചു...
എല്ലാവരും അല്‍ഭുതാരവങ്ങെളോടെ എന്നെ തുറിച്ച് നോക്കുന്നു..
അയ്യോ ഇങ്ങനെ നോക്കല്ലേ... കണ്ണേറ് കൊണ്ട് ഞാന്‍ ശത്ത് പോകും..

വിശ്വസിച്ചാലും ഇല്ലെങ്കിലും:പിറ്റേ ദിവസത്തെ പത്രത്തിലെ മാസ്റ്റര്‍ ഹെഡ് എന്നെപ്പറ്റിയായിരുന്നു..

കുറിപ്പ്:സ്‌കൂളിലെ ഹെഡ് രാജേന് സാര്‍ എന്നെ വിളിപ്പിച്ചു..കാര്യങ്ങളന്യേഷിച്ചു.. എന്തിനാ നീ ഓടിയത്...
ഹാരിസ് പറഞ്ഞിട്ടാ..
(അവനെന്റെ സീനിയറായിരുന്നു)..

സാര്‍ അവനെ വിളിച്ച് നാല് പെട.. ചെറിയ പിള്ളേരെ വഴിതെറ്റിക്കോടാ.....
(ഹാവു.. എന്നെക്കൊണ്ടങ്ങിനെ ഒരാള്‍ക്കെങ്കിലും ഗുണമുണ്ടായല്ലോ... ജീവിതം സാഫല്യം)

No comments: