Sunday, October 23, 2011

ഈ ശൈത്താന്‍ ഇതെവിടെപ്പോയി..?


............എന്നെ കാണാതായ കഥ........
 
മന്‍സൂര്‍പടിക്കല്‍

കുറച്ച് കാലം മുമ്പ് ..


എന്ന് വെച്ചാല്‍ പണ്ട് ..
പണ്ട് എന്ന് വെച്ചാല്‍ പ്ലാറ്റോ , സോക്രട്ടീസ് കാലമൊന്നുമല്ല കേട്ടോ..
ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന കാലം..

അക്കാലത്ത് നടന്ന ഒരു കഥയാണ് പറയാന്‍ പോകുന്നത്..
കഥ എന്നൊക്കെ പറയുമ്പോള്‍ കെട്ട്കഥ എന്നൊന്നും ധരിക്കരുത്..
ശരിക്കും ഉണ്ടായതാ..

നിങ്ങള്‍ക്കറിയ്യോ..
പണ്ട് ഞാന്‍ ചെറിയ കുട്ടിയായിരുന്നു...

ഇന്നത്തെപ്പോലെ തന്നെയായിരുന്നു ഞാന്‍ അന്നും ..എക്‌സ്ട്രാ ഡീസന്റ്..
ഇടക്കൊക്കെ അല്ലറ ചില്ലറ ഉഡായ്പ്പുകള്‍ കാണിക്കുമെന്ന് മാത്രം.. അതും ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രം...

ഒരു സണ്‍ഡേ ആണെന്ന് തോന്നുന്നു.. ഞാനെന്തോ കുസൃതി കാണിച്ചു..വളരെ ചെറിയ കുസൃതി..

പാവം എങ്ങോട്ടോ പോവുകയായിരുന്ന പെങ്ങളെ വള്ളിക്കാല്‍ വെച്ചങ്ങ് വീഴ്ത്തി..
ദാ കിടക്കണ്.. ടപ്പേന്ന്...
ഞാന്‍ സച്ചിന്‍ സ്റ്റൈലില്‍ പറഞ്ഞു..
ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി...

അവള്‍ കിടന്ന് ചീറാന്‍ തുടങ്ങി.. ഗമണ്ടന്‍ ചീറല്‍ ..
അവളുടെ എനര്‍ജിയുടെ രഹസ്യവും ബൂസ്റ്റാണെന്നാ തോന്നുന്നത്.. ഹെന്താ കരച്ചില്‍... ഭാവിയില്‍ സീരിയല്‍ നടിയാകാം..

കാളപെറ്റെന്ന് കേട്ടാല്‍ കയറെടുക്കുക എന്ന് കേട്ടിട്ടില്ലേ......ഹത്‌പോലെ യെവളുടെ കരച്ചില്‍ കേട്ടു ഉമ്മ വടിയെടുത്തു....

ഉമ്മക്കറിയാം സകല ഗുലുമാലുകളുടേയും കാരണഭൂതന്‍ ഈ ഞാനാണെന്ന്..

പിന്നെ നടന്നത് വടിയെടുത്ത് എനിക്ക് പിന്നാലെയുള്ള ഉമ്മയുടെ ദീപശിഖാ പ്രയാണമാണ്..
എന്നോട് പിടി ഉഷ കളിക്കാനാ ഭാവം.... എന്നോട്...
റിക്കാര്‍ഡോ പവലിനോടാ കോമ്പിറ്റ് ചെയ്യുന്നത്..

വഴിയരികില്‍ പതിതനായി കൂട്ടാരന്‍ ഹാരിസ് നില്‍പ്പുണ്ടായിരുന്നു.... അവന്‍ പറഞ്ഞു..
മന്‍സൂര്‍ വിട്ടോടാ...(തോമസുട്ടീ.. വിട്ടോടാ സ്‌റ്റൈലില്‍)

എപ്പൊ വിട്ടൂ എന്ന് ചോദിച്ചാല്‍ പോരേ...

സന്ധ്യാനേരം.. ഉമ്മ സല്‍ഗുണസമ്പന്നനായ പുത്രനേയും കാത്തിരിക്കുകയാണ്..നെഞ്ചില്‍ ആധി.. മഗിരിബ് കഴിഞ്ഞിട്ടും കാണുന്നില്ല..ആകപ്പാടെയുള്ള ആണ്‍തരിയാണ്...ഇവനെവിടെപ്പോയി...ഉമ്മ അയല്‍വീട്ടില്‍ ചെന്ന് പൊട്ടിക്കരഞ്ഞു..അരമണിക്കൂറിനകം പടിക്കല്‍ ടൗണ്‍ മൊത്തം വീട്ടിലെത്തി... വീട്ടുകാരും നാട്ട്കാരും ബന്ധുക്കളും...
എല്ലാവരും ഒരൊറ്റ ചിന്തയിലാണ്...
ഈ ശൈത്താന്‍ ഇതെവിടെപ്പോയി..?

ഓടിരക്ഷപ്പെടാനുള്ള സകല പ്രോല്‍സാഹനവും തന്ന ഹാരിസും ചിന്തയിലാണ്... അല്ല .. ഇവനിതെവിടെപ്പോയി... ഇനി വല്ല കൊള്ളക്കാരും തട്ടിക്കൊണ്ട് പോയോ.. അയ്യോ .. പാവം കൊള്ളക്കാര്‍...
ഹങ്ങനെ .. സകലരും എന്നെ കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ്......
ഹൊ.. എന്റെ ഒരു വെയ്‌റ്റേ..
തെരയട്ടെ കൂഷ്മാണ്ടങ്ങള്‍..
ഇപ്പെഴെങ്കിലും എന്റെ വില മനസ്സിലായല്ലോ..
കണ്ണില്ലാത്തപ്പോഴാ ശരിക്കും കണ്ണിന്റെ വില മനസ്സിലാവ്വാ..

ആളുകള്‍ കൂടുന്നതും തെരയാന്‍ പോകുന്നതും ബന്ധുക്കള്‍ കണ്ണീരൊഴുക്കുന്നതും എല്ലാം ഞാന്‍ കാണുന്നുണ്ട്.
എല്ലാം കാണാന്‍ ഇവനാര് ദൈവ്വോ എന്നൊന്നും ചോദിക്കല്ലേ..
എല്ലാം കാണാന്‍ പാകത്തില്‍ വീടിനടുത്തുണ്ടായിരുന്ന മരത്തിനു മുകളില്‍ ആണ് ഞാന്‍ ഒളിച്ചിരിക്കുന്നത്.
(ഓന്തോടിയാല്‍ എത്ര ഓടും)
ഉമ്മ തല്ലുമോ എന്ന ഭയം കൊണ്ട് വീട്ടില്‍ കയറാനും വയ്യ.

ഉമ്മയെ അയല്‍വാസികള്‍ ആശ്വസിപ്പിക്കുന്നുണ്ട്.
അവന്‍ പോണെങ്കില്‍ പോട്ടെടീ..
അത്രത്തോളും നിനക്കും ഞങ്ങള്‍ക്കും ആശ്വാസം....ഡോണ്ട് വറി ബീ ഹാപ്പി..

അപ്പോഴുണ്ട് ഹസ്സന്‍ കോയാക്ക വലിയൊരു വലയുമായി വരുന്നു..
രക്ഷയില്ല സൈതലവി ..നമ്മുടെ നാട്ടിലെ സകല കിണറാദി കുളങ്ങളും വലയിട്ട് നോക്കി..
എവിടെ ....
അല്ലെങ്കിലും വലയില്‍ കുരുങ്ങുന്ന ടൈപ്പല്ലല്ലോ അവന്‍

മുത്തപ്പയതാ തെങ്ങിന്റെ മണ്ടയിലേക്ക് ടോര്‍ച്ചടിച്ച് നോക്കുന്നു..
തേങ്ങാക്കുലകള്‍ക്കിടയില്‍ എന്നെ തിരയുകയാണ്..

മുത്തപ്പാ ദുബായ് ഉള്ള ഉപ്പാനെ വിളിച്ചു..
അതേയ്..ഏകദേശം പത്തു പതിനൊന്നു കൊല്ലം മുമ്പ് റിലീസായ ആ ബഡ്ക്കൂസിനെ കുറച്ച് നേരമായി കാണുന്നില്ല.വൈകുന്നേരത്തെ ഫ്‌ളൈറ്റിന് ലെവനെങ്ങാനും അവിടെ എത്തിയോ...

വീടിന് തൊട്ടപ്പുറത്തൊരു പൊട്ടക്കിണറുണ്ട്...സര്‍വ്വ ഘടാഘടിയന്‍മാരും വേസ്റ്റ് തട്ടാന്‍ ഉപയോഗിക്കുന്ന ഒന്ന്.. ചിലവന്‍മാര്‍ എന്നെ അവിടെ സെര്‍ച്ച് ചെയ്യുന്നു..

മൊത്തത്തില്‍ എനിക്കൊരു ഒളിച്ച് കളിയുടെ രസമാണ് ഫീല്‍ ചെയ്യുന്നത്...

എല്ലാവരും എനിക്കും വേണ്ടി പരക്കം പായുന്നു..ഹ ഹ

പെട്ടെന്ന്.. ഞന്‍ മരത്തിനു മുകളില്‍ ഉള്ളതു ആരോ കണ്ടു ..
ഹായ് കുട്ടാ ഹാപ്പിയല്ലേടാ...
ഞാന്‍ അടിയിലെക്കെ നോക്കി അപ്പോള്‍ അതു .....എളാപ്പയാണ് ...
എളാപ്പ ഹാപ്പിയല്ലേ..

മരത്തിനു മുകളില്‍ നിന്നെ ഇറക്കി എളാപ്പ എന്നെ പോലീസുകാരെ പോലെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയി,വീടിന് മുന്നില്‍ പ്രദര്‍ശനത്തിന് വെച്ചു...
എല്ലാവരും അല്‍ഭുതാരവങ്ങെളോടെ എന്നെ തുറിച്ച് നോക്കുന്നു..
അയ്യോ ഇങ്ങനെ നോക്കല്ലേ... കണ്ണേറ് കൊണ്ട് ഞാന്‍ ശത്ത് പോകും..

വിശ്വസിച്ചാലും ഇല്ലെങ്കിലും:പിറ്റേ ദിവസത്തെ പത്രത്തിലെ മാസ്റ്റര്‍ ഹെഡ് എന്നെപ്പറ്റിയായിരുന്നു..

കുറിപ്പ്:സ്‌കൂളിലെ ഹെഡ് രാജേന് സാര്‍ എന്നെ വിളിപ്പിച്ചു..കാര്യങ്ങളന്യേഷിച്ചു.. എന്തിനാ നീ ഓടിയത്...
ഹാരിസ് പറഞ്ഞിട്ടാ..
(അവനെന്റെ സീനിയറായിരുന്നു)..

സാര്‍ അവനെ വിളിച്ച് നാല് പെട.. ചെറിയ പിള്ളേരെ വഴിതെറ്റിക്കോടാ.....
(ഹാവു.. എന്നെക്കൊണ്ടങ്ങിനെ ഒരാള്‍ക്കെങ്കിലും ഗുണമുണ്ടായല്ലോ... ജീവിതം സാഫല്യം)

Monday, June 27, 2011

.....എനിക്ക് അവളോടുള്ള ഇഷ്ടം ......


എനിക്ക് അവളോടുള്ള ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കില്അതൊരിക്കലും അവള്അറിയാന്പോകുന്നില്ല അതെനിക്കറിയാം ,,,,

പറയാതെ ഇനി എനിക്ക് എത്ര വേണമെങ്കിലും ജീവിക്കാന്പറ്റും പക്ഷേ അവള് 
ഒരുനാള്മറ്റൊരാള്ക് സ്വന്തമാകാന്തയ്യാറാവുമ്പോള്അന്ന് ഞാന് 
ചിലപ്പോള്അവള്ക് വേണ്ടി കരഞ്ഞെന്ന് വരും ,,അവള്ക് വേണ്ടി ഞാന് 
മനസറിഞ്ഞു കരഞ്ഞാല്‍,

ദൈവത്തിനുപോലും അവളോട്വെറുപ്പ്തോന്നും ,,,,,,

അതോഴിവാകാന്വേണ്ടി ഞാനെന്റെ സ്നേഹം അവളോട്പറയാന്തീരുമാനിച്ചു ,,,


മഴത്തുള്ളികള്ഇറ്റു വീഴുന്ന ഒരു സായം സന്ദ്യയില്ഞാന്എന്റെ ഇഷ്ടം അവളോട്തുറന്നു പറഞ്ഞു ,,,

അവള്പതിവിലും കൂടുതല്എന്തോ ചിന്തിച്ചു എന്നിട് പതിയെ എന്നോട് ചോദിച്ചു
"
ഞാനൊന്നു കരഞ്ഞാല് മഴത്തുള്ളികള്കിടയില്എന്റെ കണ്ണുനീര് 
തുള്ളികള്തിരിച്ചറിയാന്മാത്രം സ്നേഹം നിനക്കുണ്ടോ????


എനിക്ക് ഒന്നും പറയാന്കഴിഞ്ഞില്ല അവളുടെ ചോദ്യത്തിനു,

എന്നോടൊപ്പമുള്ള ജീവിതം അവള്ആഗ്രഹിക്കുനില്ല എന്ന് ചോദ്യത്തില്നിന്നും എനിക്ക് മനസിലായി,,,

ഒന്നുംപറയാതെ മഴത്തുള്ളികളെ വകഞ്ഞു മാറ്റി ഞാന്നടന്നപോള്അറിയാതെ 
ആണെങ്കിലും അവളുടെ ഉള്ളില്നിന്നും വന്ന പരിഹാസതിനെ ശബ്ദം എന്റെ 
കാതുകളില്തുളച്ചു കയറി,,ഹൃദയത്തെ മുറിവേല്പിച്ചു....""
അവള്ക് അറിയില്ലാലോ അവള്എന്റെ കൂടെ ഉണ്ടെങ്കില്അവളുടെ കണ്ണുകള്ഒരിക്കലും നിറയില്ല എന്ന് ""

Friday, May 6, 2011

'ഫെയ്‌സ്ബുക്ക് എന്നത് ചാര ഉപകരണം'ഇന്നേവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭയാനകമായ ചാര ഉപകരണമാണ് ഫെയ്‌സ്ബുക്ക്'. വിശാലമായ ഫെയ്‌സ്ബുക്ക് രാജ്യത്തെ വിനീതരായ കോടാനുകോടി പ്രജകള്‍ പ്രകോപിതരാവാന്‍ വരട്ടെ.

ഇത് പറഞ്ഞത് ഞാനോ നിങ്ങളോ അല്ല.

വിക്കിലീക്‌സിലൂടെ ലോകത്തെ ഞെട്ടിക്കുന്ന രഹസ്യവെളിപ്പെടുത്തലുകളുടെ രാജാവായി മാറിയ ജൂലിയന്‍ അസാന്‍ജാണ് ഇത് പറഞ്ഞത്. റഷ്യന്‍ ന്യൂസ്ചാനലായ 'റഷ്യ ടുഡേ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കാവുന്ന ഞെട്ടിക്കുന്ന ഈ പ്രസ്താവന അസാന്‍ജ് നടത്തിയത്.

നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഓരോ സുഹൃത്തിനെ പുതുതായി ചേര്‍ക്കുമ്പോഴും പുതിയ പോസ്റ്റുകള്‍ ചെയ്യുമ്പോഴും യു. എസ്. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടി കൂലിയില്ലാതെ ചാരപ്പണി നടത്തുകയാണ് നിങ്ങളോരോരുത്തരും- ചൈനയും ഇന്ത്യയും കഴിഞ്ഞാല്‍ 'ലോകത്തിലേറ്റവുമധികം ജനസംഖ്യ'യുള്ള ഫെയ്‌സ്ബുക്കെന്ന സൈബര്‍ രാജ്യത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തുകൊണ്ട് അസാന്‍ജ് പറഞ്ഞു. 'സ്വന്തം രാജ്യത്തെയും ഇതര രാജ്യങ്ങളിലെയും പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള ഏജന്‍സിയാണ് അമേരിക്കയ്ക്ക് ഫെയ്‌സ്ബുക്ക്'

ലോകത്തെ ഏറ്റവും സമഗ്രമായ വിവരശേഖരമാണ് ഇന്ന് ഫെയ്‌സ്ബുക്കിന്റേത്. ലോകത്തെമ്പാടുമുള്ള വ്യക്തികള്‍, അവരുടെ പേര്, മേല്‍വിലാസം, സ്ഥലം, ബന്ധങ്ങള്‍, അവര്‍ പരസ്പരവും മറ്റുള്ളവരുമായും നടത്തുന്ന ആശയവിനിമയം തുടങ്ങിയ വിവരങ്ങളെല്ലാമടങ്ങിയ ഫെയ്‌സ്ബുക്കിന്റെ ആസ്ഥാനം അമേരിക്കയാണ്. അതുകൊണ്ടുതന്നെ ഇത്തരം വിവരങ്ങള്‍ മുഴുവന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് എളുപ്പം എത്തിപ്പിടിക്കാവുന്നതുമാണ്.

ഫെയ്‌സ്ബുക്ക് മാത്രമല്ല, ഗൂഗിളും യാഹൂവും അടക്കം അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എല്ലാ സാങ്കേതികസ്ഥാപനങ്ങളുടെയും കൈവശമുള്ള വന്‍ വിവരശേഖരം യു എസ് രഹസ്യന്വേഷണ ഏജന്‍സികളുടെ വിളിപ്പുറത്താണ്.' അവയിലൊക്കെ തന്നെയും ഏജന്‍സികള്‍ക്ക് ഇടപെടലുമുണ്ട്- വിഷയത്തിന്റെ ഗൗരവത്തിലേക്ക് അസാന്‍ജ് വിരല്‍ ചൂണ്ടുന്നു.

ലോകത്തെ മുഴുവന്‍ ജനങ്ങളുടെയും നീക്കങ്ങള്‍ നിരീക്ഷിക്കാനുള്ള യു എസ് താല്‍പര്യത്തിന് അനുഗുണമായി പ്രവര്‍ത്തിക്കുന്നവയാണ് ഇത്തരം കമ്പനികളെല്ലാം തന്നെ. ഫെയ്‌സ്ബുക്ക് യു എസ് ഏജന്‍സികളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എന്നല്ല താന്‍ പറയുന്നതെന്നും, യു എസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയ, നിയമ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി വിവരങ്ങള്‍ വെളിപ്പെടുത്താവുന്ന നിലയാണ് അതിനുള്ളതെന്നാണ് താന്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്ത് മുഴുവനുമുള്ള ആളുകളുടെയും വിവരങ്ങള്‍ ശേഖരിച്ചുവെയ്ക്കാന്‍ ഒരു ഏജന്‍സിക്കും കഴിയില്ല, അതസാധ്യമാണ് എന്ന് മാത്രമല്ല വളരെ ചെലവേറിയതുമാണ്. എന്നാല്‍ ഫെയ്‌സ്ബുക്ക് പോലുള്ള സൗഹൃദക്കൂട്ടായ്മാ സൈറ്റുകള്‍ നിലവില്‍ വന്നതോടെ അത് നിഷ്പ്രയാസം കഴിയുന്ന നിലയായി.

ഐ. ഒ. എസ്. സംവിധാനമുള്ള ഉപകരണങ്ങള്‍, വിന്‍ഡോസ് ഫോണ്‍ 7, ആന്‍ഡ്രോയിഡ് മൊബൈലുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ ശേഖരിക്കുന്നുവെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ അസാന്‍ജിന്റെ വെളിപ്പെടുത്തലിന് ഏറെ പ്രസ്‌ക്തിയുണ്ട്. ലൊക്കേഷന്‍ ട്രാക്കിങ് ശ്രമത്തിനെതിരെ ഇപ്പോള്‍ തന്നെ ചില ഉപയോക്താക്കള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഉപയോക്താക്കളുടെ നീക്കങ്ങളെ പിന്തുടരുകയല്ല, മികച്ച ട്രാഫിക് വിവരങ്ങള്‍ നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അതെന്നാണ് ഇതിന് മറുപടിയായ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് വ്യക്തമാക്കിയത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടെ വിവര കൈമാറ്റനയങ്ങള്‍ പരിശേധിക്കാന്‍ 2010 ല്‍ മൂന്ന് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ എഫ് ടി സിയോട് (ഫെഡറല്‍ ട്രേഡ് കമ്മീഷന്‍)ആവശ്യപ്പെട്ടിരുന്നു. ഫാംവില്ല പോലുള്ള ഫെയ്‌സ്ബുക്ക് ഗെയിമുകല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യ, ട്രാക്കിങ് കമ്പനികളുമായി പങ്കുവെക്കുന്നതായി വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍, നിയമ വിരുദ്ധമായ ഒരു പ്രവര്‍ത്തനവും തങ്ങള്‍ നടത്തുന്നില്ലെന്നാണ് അസാന്‍ജിന്റെ വെളിപ്പെടുത്തലിന് പ്രതികരണായി ഫെയ്‌സ്ബുക്ക് വക്താവ് വ്യക്തമാക്കിയത്. ഒരു കമ്പനി അതിന്റെ കൈവശമുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യങ്ങളെ അമേരിക്കന്‍ നിയമങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും, സമ്മര്‍ദത്തിന് വഴങ്ങി വിവരങ്ങള്‍ കൈമാറില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ഇന്നുവരെ സമ്മര്‍ദത്തിന്റെ ഫലമായി വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.

എങ്കിലും അസാന്‍ജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ വ്യക്തി വിവരങ്ങള്‍ കൈമാറാനുള്ള സാധ്യതയെ ഫെയ്‌സ്ബുക്ക് അംഗങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്.

വ്യക്തികളുടെ സ്വകാര്യതയ്ക്ക് മേല്‍ ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ നടത്തുന്ന കടന്നുകയറ്റത്തിനെതിരെ ഫെയ്‌സ്ബുക്ക് അഡിക്ടുകള്‍ക്കുള്ള മുന്നറിയിപ്പാണ് അസാന്‍ജിന്റെ വെളിപ്പെടുത്തലെന്ന് വിലയിരുത്തപ്പെടുന്നു. ലൈംഗികപീഢന കേസില്‍ സ്വീഡനില്‍ വിചാരണ നേരിടുന്ന അസാന്‍ജ് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ കഴിയുകയാണ്.

Wednesday, November 10, 2010

എന്റെ ജീവിതത്തില് കാമുകി

സ്കൂളില് 8 പഠിക്കുമ്പൊളാണ് അതു നടന്നത്...
അസംബ്ലിക്ക് വന്ന എല്ലാവരൊടും പ്രിന്‍സിപ്പാള് ലൈനായി നില്‍ക്കാന് പറഞ്ഞു. ഞാന് വെഗംതന്നെ എന്റെ ലൈനിന്റെ അടുത്തുപൊയിനിന്നു. പെണ്പിള്ളെരുടെ ഇടയില് നിന്ന എന്നെ മാഷ് ഒരുപാട് തല്ലി…. ഇവളാണ് എന്റെ ലൈനെന്ന് ഞാന് ഒരുപാട് കരഞ്ഞു പറഞ്ഞു.. എന്നിട്ടും എന്നെ തല്ലി…… ഞാന് ചെയ്തത് തെറ്റാണ്ണൊ.. അന്നു ഞാന് സത്യം ചെയ്തു ഇനി എന്റെ ജീവിതത്തില് ഒരു കാമുകി ഇല്ലാന്ന്……